സ്നേഹ സ്പർശം മാധ്യമ അവാർഡും
ബാല പ്രതിഭാ അവാർഡും വിതരണം
ചെയ്തു, അജീഷ് അത്തോളി അവാർഡ് ഏറ്റുവാങ്ങി
കോഴിക്കോട് :2024 ലെ സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് മാധ്യമ- ബാല പ്രതിഭാ അവാർഡ് വിതരണവും കേരളത്തിലെ ജീവകാരുണ്യ പ്രവർത്തകരുടെ സംസ്ഥാനതല സംഗമവും സംഘടിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസ്പർശം മാധ്യമ പുരസ്കാരം, ബാലപ്രതിഭ പുരസ്കാരം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ വിതരണം ചെയ്തു.
സ്നേഹ സ്പർശം മാധ്യമ അവാർഡ്
ജീവൻ ടിവി റീജിയണൽ ഹെഡ് അജീഷ് അത്തോളി,
റിപ്പോർട്ടർ ടി.വി ചീഫ് റിപ്പോർട്ടർ എ.കെ.അഭിലാഷ്,
കേരള വിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് റിയാസ് കെ.എം.ആർ, ന്യൂസ് മലയാളം സീനിയർ ക്യാമറാമാൻ അതീന്ദർ ജിത്തു എന്നിവരും പ്രാദേശിക ചാനലിനുള്ള പുരസ്കാരം കോഴിക്കോട് വിഷൻ (ചാനൽ എം ഡി വിനോദ് കുമാർ, ഡയറക്ടർ കെ ജയദേവൻ എന്നിവർ ഏറ്റുവാങ്ങി .
ബാലപ്രതിഭ പുരസ്കാരങ്ങളായ 'ബെസ്റ്റ് മോട്ടിവേറ്റർ ചൈൽഡ് അവാർഡ്' മൂന്നാം വയസ്സിൽ നീന്തൽ പഠിച്ച് മറ്റു കുട്ടികൾക്ക് കൂടി പ്രചോദനമായ തോട്ടുമുക്കം ഗവ.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി റന ഫാത്തിമയും,
റൈസ് അപ്പ് ചൈൽഡ് ഓഫ് ദ ഇയർ
അവാർഡ് തന്റെ പരിമിതികളെ അതിജീവിച്ച് വിവിധ കലാമേഖലകളിൽ നേട്ടം സ്വന്തമാക്കിയ ആലപ്പുഴ ജ ഓച്ചിറ കെ.എൻ.എം ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി യാസീനും സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ മനാഫിനെ ആദരിച്ചു.
മനുഷ്യത്വപരവും ജീവിത സ്പർശിയുമായ വാർത്തകളും ദൃശ്യങ്ങളും പൊതുസമൂഹത്തിന് മുമ്പിൽ ദൃശ്യമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുൻപിൽ എത്തിച്ച ഇടപെടലുകൾ പരിഗണിച്ചാണ് ഇവർക്ക് അവാർഡുകൾ നൽകുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു. വിവിധ ബിസിനസ് ഐക്കൺ അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്തു .
സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
കൺവീനർ എൻ.അജിത് കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രേഖ എസ്. നായർ എന്നിവർ നേതൃത്വം നൽകി .
കക്കോടി സ്വദേശി ശിഹാബിന്റെ മകൻ 14 വയസ്സ്കാരൻ നിഹാലിന്റെ ജീവകാരുണ്യ പ്രവർത്തനമാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം നൽകാൻ കാരണമെന്ന് ട്രസ്റ്റ് ചെയർമാൻ സിദ്ധിക്ക് കാഞ്ഞിരത്തിങൽ പറഞ്ഞു.