കാൻസറിനെ അതിജീവിച്ച  കുട്ടികൾ സ്കൂളിലേക്ക് ;  പ്രചോദനവുമായി  ഹോപ്പിന്റെ "ബാഗ് ഓഫ് ജോയ് "
കാൻസറിനെ അതിജീവിച്ച കുട്ടികൾ സ്കൂളിലേക്ക് ; പ്രചോദനവുമായി ഹോപ്പിന്റെ "ബാഗ് ഓഫ് ജോയ് "
Atholi News31 May5 min

കാൻസറിനെ അതിജീവിച്ച കുട്ടികൾ സ്കൂളിലേക്ക് ;

പ്രചോദനവുമായി ഹോപ്പിന്റെ "ബാഗ് ഓഫ് ജോയ് "



കോഴിക്കോട് : കുട്ടികളിലെ ക്യാൻസർ ചികിത്സയ്ക്ക് സൗജന്യ സഹായം നൽകുന്ന ഹോപ്പിന്റെ സഹായത്തോടെ കാൻസറിനെ അതിജീവിച്ച് തുടർ പഠനത്തിന് തയ്യാറായ കുട്ടികൾ സ്കൂളിലേക്ക്.


വെള്ളിപ്പറമ്പ് ഹോപ്പ് ഹോമിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ്, "ബാഗ് ഓഫ് ജോയ്" ജില്ലാ കളക്ടർ എ. ഗീത കൈമാറി.


ക്യാൻസറിനെ അതിജീവിച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും സംഗമം "ടുഗെതർ വിത്ത്‌ ഹോപ്പ് 2023" പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സയിലിരിക്കെ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  


രക്ഷിതാക്കൾക്കുള്ള പേരെന്റിങ് ക്ലാസ്സിന് ലൈഫ് കോച്ച് ട്രൈനേഴ്സ് അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് എന്നിവർ നേതൃത്വം നൽകി. കൂടാതെ കാൻസറിനെ അതിജീവിച്ചകുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയിൽ ഹോപ്പ് ഡയറക്ടർ റിയാസ് കിൽട്ടൻ, ചെയർമാൻ കെ. കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ.കേശവൻ, ഡോ. ഷിന്റോ തുടങ്ങിയവർ പങ്കെടുത്തു.


ഫോട്ടോ :

"ബാഗ് ഓഫ് ജോയ് "

ഹോപ്പ് സ്കൂൾ കിറ്റ് വിതരണ ഉദ്ഘാടനം കളക്ടർ എ . ഗീത നിർവഹിക്കുന്നു.

ഹോപ്പ് ചെയർമാൻ കെ. കെ ഹാരിസ്, ഡയറക്ടർ റിയാസ് കിൽട്ടൻ, ഡോ. യാമിനി കൃഷ്ണ, ഡോ.കേശവൻ, ഡോ. ഷിന്റോ എന്നിവർ സമീപം.

Recent News