റോട്ടറിക്ലബ് 3204 ഡിസ്ട്രിക്റ്റ് ഗവർണർ
ഡോ.ആർ സേതു ശിവശങ്കർ ചുമതലയേറ്റു
ലോകത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രതീക്ഷയാണ് റോട്ടറിയെന്ന് റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ എ.എസ് വെങ്കിടേഷ്
കോഴിക്കോട് :റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ന്റെ 2023 - 2024 വർഷത്തെ ഗവർണറായി ഡോ.ആർ സേതു ശിവശങ്കർ ചുമതലയേറ്റു.
പുന്താനം ജഗ്ഷൻ മജസ്റ്റിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് വി വി നായനാർ അധികാര ചിഹ്നം കൈമാറി.
ചടങ്ങ് റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ എ.എസ്
വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു.
ലോകത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രചോദനവും പ്രതീക്ഷയുമാണ് റോട്ടറിയെന്ന് അദ്ദേഹം പറഞ്ഞു.
മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് വി വി നായനാർ അധ്യക്ഷത വഹിച്ചു.
പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർമ്മാരായ
കെ ശ്രീധരൻ നമ്പ്യാർ,ഇഗ്നേഷ്യസ് മൂക്കൻ ,ഡോ.
രാജേഷ് സുഭാഷ്,
വി ജി നായനാർ, എം ബി ബാലകൃഷ്ണൻ ,
പി പ്രകാശ്, കെ സോമശേഖരൻ,
ഡി ജി എൻ സന്തോഷ് ശ്രീധരൻ,ഡി ജി എൻ ഡി ബ്രിജേഷ് മാനുവൽ ഡിസ്ട്രിക്റ്റ് ജന. സെക്രട്ടറി
വിജയ ലുള്ള , ആർ പി സാലി, ദീപ്തി അനൂപ്, ഇന്നർ വിൽ ഡിസ്ട്രിക് ചെയർമാൻ സിന്ധു സേതു എന്നിവർ സംസാരിച്ചു.
തെരുവ് കച്ചവടക്കാർക്കുള്ള കുട ഡയാലിസർ കിറ്റ് എന്നിവ വിതരണം ചെയ്തു.
സംഘാടക സമിതി ചെയർമാൻ സി എ - എ. മണി സ്വാഗതവും സെക്രട്ടറി അഡ്വ.വി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു
ഫോട്ടോ:റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് 3204 ന്റെ 2023 - 2024 വർഷത്തെ ഗവർണറായി ചുമതലയേറ്റ ഡോ.ആർ സേതു ശിവശങ്കറിന്
മജസ്റ്റിക് ഹോട്ടലിൽ നടന്ന ചടങ്ങിൽ
മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് വി വി നായനാർ അധികാര ചിഹ്നം കൈമാറുന്നു. ഇടത്ത് നിന്നും എം ശ്രീവിദ്യ നായനാർ, മുഖ്യതിഥി റോട്ടറി ഡയറക്ടർ എ എസ് വെങ്കിടേഷ്, സിന്ധു സേതു സമീപം