കബഡി ടീം റെഡി :  വേളൂർ ജി എം യു പി സ്ക്കൂളിന് അത്താണി  ഇന്നർ വേൾഡ്  ജെഴ്സി സമ്മാനിച്ചു
കബഡി ടീം റെഡി : വേളൂർ ജി എം യു പി സ്ക്കൂളിന് അത്താണി ഇന്നർ വേൾഡ് ജെഴ്സി സമ്മാനിച്ചു
Atholi NewsInvalid Date5 min

കബഡി ടീം റെഡി :

വേളൂർ ജി എം യു പി സ്ക്കൂളിന് അത്താണി

ഇന്നർ വേൾഡ്

ജെഴ്സി സമ്മാനിച്ചു




അത്തോളി :വേളൂർ ജി എം യൂ പി സ്കൂളിൻ്റെ കബഡി ടീമിന് അത്താണി

ഇന്നർ വേൾഡ്

ജെഴ്സി സമ്മാനിച്ചു.

ഇന്ന് ( വ്യാഴാഴ്ച )രാവിലെ

സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ജേഴ്‌സി വിതരണം ചെയ്തു.news image

പി ടി എ പ്രസിഡന്റ് ജസ്‌ലീൽ കമ്മോട്ടിൽ അധ്യക്ഷം വഹിച്ചു.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, വാർഡ് മെമ്പർമാരായ ഫൗസിയ ഉസ്മാൻ, സന്ദീപ് കുമാർ നാലുപുരക്കൽ, ഹെഡ് മാസ്റ്റർ ഗിരീഷ് ബാബു , അധ്യാപകരായ പി

വർഷ , രാജു എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി ഉപജില്ല കബഡി മത്സരത്തിന്

22 പേരാണ് തയ്യാറെടുത്തത് .

മഴയെ തുടർന്ന് മത്സരം മാറ്റി വെച്ചു . തിയ്യതി പിന്നീട് അറിയിക്കും .

news image

Recent News