അപകടം വരുത്തിയ ഡ്രൈവർ വീണ്ടും ബസ് ഓടിക്കുന്നതായി പരാതി ', കൂമുള്ളിയിൽ നാട്ടുകാർ ബസ് തടഞ്ഞു.
അത്തോളി : അപകടം വരുത്തിയ ഡ്രൈവർ വീണ്ടും ബസ് ഓടിക്കുന്നതായി പരാതിയെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. വിവരം അറിഞ്ഞു എത്തിയ പോലീസ്, ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിൽ പിടിച്ചിട്ടു.പിന്നീട് വിട്ടയച്ചു.കൂമുള്ളി ബസ് സ്റ്റോപ്പിന് സമീപം വൈകീട്ട് 6.30 ഓടെയാണ് സംഭവം.കഴിഞ്ഞ ദിവസം കുനിയിൽ കടവ് ജക് ഷനിൽ വായോധികൻ മരിക്കാനിടയായ ബസിലെ ഡ്രൈവർ ലൈസൻസ് റദ്ദാക്കിയിട്ടും വീണ്ടും ബസിൽ ജോലി തുടരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
എന്നാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായില്ലെന്നും തുടർ നടപടി മോട്ടോർ വാഹന വകുപ്പാണ് ചെയ്യേണ്ടതെന്ന് അത്തോളി പോലീസ് പറഞ്ഞു.മറ്റ് പരാതി ഇല്ലാത്ത സാഹചര്യത്തിൽ രാത്രിയോടെ ബസ് വിട്ടയച്ചു.അതെ സമയം പോലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നന്മണ്ട ആർ ടി ഒ ദിനേശ് പനങ്ങാട് അത്തോളി ന്യൂസ് നോട് പറഞ്ഞു.