ന്യൂന പക്ഷ മോർച്ച സംഗമം ഗ്രീറ്റ് മീറ്റ് ശ്രദ്ധേയമായി ;യുവ സംരംഭകർക്കും പ്രതിഭകൾക്കും ആദരം .
കോഴിക്കോട് : ഒമ്പത് വർഷം അധികാരത്തിൽ പിന്നിട്ട കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങളെ പൊതു ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം വെച്ച് ബിജെപി യും അനുബന്ധ സംഘടനകളും ക്യാമ്പയിൻ തുടക്കമിട്ടു.
ഇതിന്റെ ഭാഗമായായി ന്യൂന പക്ഷ മോർച്ച സംഗമം ജില്ലയിൽ സംഘടിപ്പിച്ചു . മുൻ കേന്ദ്ര മന്ത്രിയും ന്യൂനപക്ഷ മോർച്ച ദേശീയ നേതാവുമായ മുഖ്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബി ജെ പി യെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹോട്ടൽ സീ ഷെൽ റസിഡൻസിയിൽ നടന്ന ചടങ്ങിൽ
ബി ജെ പി ജില്ല പ്രസിഡന്റ് വി കെ സജീവൻ അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ യുവ സംരംഭകരെ ആദരിച്ചു പ്രതിഭകൾക്ക് അനുമോദനവും നൽകി.
യുവ സംരംഭകരായ ബേബി മെമ്മോറിയൽ ഡയറക്ടർ വിനീത് എബ്രഹാം, കെൻസ ഗ്രൂപ്പ് സി ഇ ഒ - ഷഹദ് മൊയ്തീൻ കോയ , വുഡ് ഹൗസ് എം ഡി കെ ഇഷാഖ് എന്നിവർ ആദരവ് ഏറ്റുവാങ്ങി. ആസിഫ് വെളിമണ്ണ, സംവിധായകൻ ജോസ് കുട്ടി എന്നീ പ്രതിഭകളെ അനുമോദിച്ചു.
സംസ്ഥാന ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് മുഹമ്മദ് റിഷാൽ, കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ റെയിൽ യൂസേർസ് പ്രതിനിധി ജോയ് ജോസഫ് , മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീർ,
ന്യൂന പക്ഷ മോർച്ച ജില്ല പ്രസിഡന്റ് ഷെയിഖ് ഷാഹിദ്, സെക്രട്ടറി ടി അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: മുൻ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി യിൽ നിന്നും കെൻസ ഗ്രൂപ്പ് സി ഇ ഒ - ഷഹദ് മൊയ്തീൻ കോയ ആദരവ് ഏറ്റുവാങ്ങുന്നു.