കക്കോടിയിൽ റമസാൻ കിറ്റ് വിതരണവും ആദരവും
കക്കോടി:കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അരി,പച്ചക്കറി, ചിക്കൻ അടങ്ങിയ രണ്ടാം ഘട്ട ഭക്ഷണസാധന കിറ്റ് വിതരണവും ആദരവും അനുമോദവും ചടങ്ങ് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി. കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ ഐക്യ സാഹോദര്യവും എന്നും നിലനിർത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവിതത്തിന്റെ അഖില മേഖലകളിലും ദൈവ പ്രാർത്ഥനാനിരതമായ ജീവിതം നയിക്കണമെന്നും അതാണ് രക്ഷാ മാർഗമെന്നും അദ്ദേഹം പറഞ്ഞു. ലഹരികൾക്കു വഴിപ്പെടുന്ന കലുഷിതമായ ഈ കാലത്ത് മക്കളുടെ ശ്രദ്ധയിൽ നിതാന്ത ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ കെ.പി മജീദ് അധ്യക്ഷത വഹിച്ചു. എസ്. എസ്.എൽ.സി,മദ്രസ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കെ.ആഖ് ല മറിയം, കെ.ആയിശ നഷ് വ എന്നിവരെ അനുമോദിച്ചു. എൻ.പി അബ്ദു റസാഖ്, കെ.വി ഹംസ, കെ.സാജിദ്, എൻ.പി റസാഖ്, കെ.ടി ജംഷീർ എന്നിവരെ ആദരിച്ചു. ഫണ്ട് ഏറ്റുവാങ്ങൽ,പാവപ്പെട്ട രോഗികൾക്കുള്ള മരുന്ന് വിതരണവും നടന്നു. മഹല്ല് ഖത്തീബ് അബ്ദു റഹിമാൻ ദാരിമി പ്രാർത്ഥന നടത്തി.മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, ഹുസൈൻ പടിഞ്ഞാറകണ്ടി സംസാരിച്ചു. കൺവീനർ എ.കെ ജാബിർ കക്കോടി സ്വാഗതവും റീജ കക്കോടി നന്ദിയും പറഞ്ഞു.
ചിത്രം: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി റമസമാൻ കിറ്റ് വിതരണം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു