നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ഓർമ്മകളിൽ എം. അശോകൻ മാസ്റ്റർ
അത്തോളി : ലളിത ജീവിതവും സൗമ്യമായ പെരുമാറ്റവും കൊണ്ടു ജന ഹൃദയത്തിൽ സ്ഥാനം പിടിച്ച പൊതു പ്രവർത്തകനായിരുന്നു എം. അശോകൻ മാസ്റ്ററെന്ന് പ്രിയദർശിനി പബ്ലിക്കേഷൻ ജില്ലാ കോ-ഓർഡിനേറ്റർ കാവിൽ പി. മാധവൻ.
കൊടശേരിയിൽ നടന്ന
മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. അശോകൻ മാസ്റ്ററുടെ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം എൻ.എസ്.യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, വി.കെ.രമേശ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, ശാന്തി മാവീട്ടിൽ, കെ.പി. ഹരിദാസൻ, രാജേഷ് കൂട്ടാക്കിൽ, വാസവൻ പൊയിലിൽ, വി.പി. ഹമീദ് എന്നിവർ പ്രസംഗിച്ചു.
രാവിലെ മണ്ഡലം കോൺഗ്രസ് ഓഫിസിൽ പുഷ്പാർച്ചന നടന്നു. വൈകിട്ട് കൊടശേരിയിൽ നടന്ന പ്രകടനത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, ബ്ലോക്ക് ഭാരവാഹികളായ ഇയ്യാങ്കണ്ടി മുഹമ്മദ്, ഷീബ രാമചന്ദ്രൻ അജിത് കരുമുണ്ടേരി, കവലയിൽ മോഹനൻ, കെ.വിജയലക്ഷ്മി, കെ.ഗോപാലൻകുട്ടി നായർ, പി.എം. രമ, താരിഖ് അത്തോളി, അഡ്വ.സി.കെ. ഷെറി എന്നിവർ നേതൃത്വം നൽകി.