അത്തോളി മണ്ഡലം പ്രസിഡന്റായി സുനിൽ കൊളക്കാട് ചുമതലയേറ്റു
അത്തോളി : മണ്ഡലം പ്രസിഡന്റായി സുനിൽ കൊളക്കാട് ചുമതലയേറ്റു.
ഞായറാഴ്ച ഉച്ചക്ക് ശേഷം
ഒറിയാന കൺവെൻഷൻ സെന്ററിൽ നടന്ന മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനിലാണ് സ്ഥാനമേറ്റത്.
കൺവെൻഷൻ
ജില്ല കോൺഗ്രസ് അധ്യക്ഷൻ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി അധ്യക്ഷതവഹിച്ചു. എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, കെപിസിസി അംഗം കെ. രാമചന്ദ്രൻ ,ഡിസിസി സെക്രട്ടറി പി.വാസു, കെ ബാലകൃഷ്ണൻ കിടാവ്, പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്ത്, യുഡിഎഫ് ചെയർമാൻ രാജേഷ് കുട്ടാക്കിൽ, അഡ്വ. രാജേഷ് കുമാർ, വി.കെ രമേശ് ബാബു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തിമാവീട്ടിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് താരിഖ് അത്തോളി, അഡ്വ. പി.കെ.ഷെറി, എൻ കെ പത്മനാഭൻ, ഗിരീഷ് മൊടക്കല്ലൂർ, കെ പി ഹരിദാസൻ , എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.