പിതൃപുണ്യം തേടി ആനപ്പാറ കടവ് തീരത്ത്
ബലിതർപ്പണം ; നൂറ് കണക്കിന് ഭക്തർ ചടങ്ങിനെത്തി
സ്വന്തം ലേഖിക
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ബലിതർപ്പണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കർക്കടക വാവ് ബലി തർപ്പണം ഭക്തി സാന്ദ്രമായി.
ഇത് മൂന്നാം തവണയാണ് ആനപ്പാറ പാതാറിൽ ബലി തർപ്പണം സൗകര്യം ഏർപ്പെടുത്തിയത്.
ആനപ്പാറ കടവ് തീരത്ത് നിന്നും കർമ്മങ്ങൾ ചെയ്ത് ആത്മ സായൂജ്യം നേടിയാണ് ഭക്തർ വീടുകളിലേക്ക് മടങ്ങിയത്.
കർമ്മി ലിജീഷ് കുനിയിലിൻ്റെ നേതൃത്വത്തിലായിരുന്നു ബലിതർപ്പണ ചടങ്ങ്.
സമിതി പ്രസിഡൻ് കെ കെ ദയാനന്ദൻ , സെക്രട്ടറി
പി കെ ജയേഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
സേവാഭാരതി പ്രഭാത ഭക്ഷണവും ചായയും ഒരുക്കിയിരുന്നു. നൂറോളം പേർ തർപ്പണം നടത്താനെത്തി.