കൂമുള്ളി- എരഞ്ഞോളി താഴെ റോഡിന് സമീപം വയലിൽ കക്കൂസ് മാലിന്യം തള്ളി ',സി സി ടി വി ദൃശ്യം പുറത്ത്
സ്വന്തം ലേഖിക
അത്തോളി : കൂമുള്ളി- എരഞ്ഞോളി താഴെ റോഡ് മൊടക്കല്ലൂർ എ യു പി സ്കൂളിന് സമീപം വയലിൽ കക്കൂസ് മാലിന്യം തള്ളിയതായിപരാതി.കോഴിക്കോട് ഭാഗത്ത് നിന്നും
ടാങ്കർ ലോറിയിൽ ഇന്ന് പുലർച്ചെ കൂമുള്ളി മിൽമ ബൂത്തിന് സമീപം എത്തി എരഞ്ഞോളി താഴെ റോഡിന് സമീപം വയലിൽ തള്ളിയാതായി സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.ടാങ്കർ ലോറിയുടെ നമ്പർ മൂടി വെച്ചാണ് കൃത്യം നടത്തിയത്. മുൻ കൂട്ടി പദ്ധതിയിട്ടാണ് വാഹനത്തിന്റെ നീക്കംമെന്ന് വ്യക്തം. പ്രദേശവാസികൾ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.പരിസരത്തെക്കാൾ മാലിന്യം മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് ഇത്തരം ഹീന പ്രവർത്തി ചെയ്യുക. അത് കൊണ്ട് തന്നെ കൃത്യം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാർ.