
ആനപ്പാറയിൽ തുലാമാസ വാവുബലി ഒക്ടോബർ 21 ന്
അത്തോളി :കൊങ്ങന്നൂർ ആനപ്പാറ ബലി തർപ്പണ സമിതിയുടെ നേതൃത്വത്തിൽ തുലാമാസ വാവുബലി ചടങ്ങ് നടക്കും. ഒക്ടോബർ 21 ന് ചൊവ്വാഴ്ച പുലർച്ചെ 5 മുതൽ രാവിലെ 7.30 വരെ കർമ്മി നിജീഷ് കുനിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആനപ്പാറ പാതാറിലാണ് ചടങ്ങ്. ബുക്കിംഗിന് ഫോൺ 9895605534 9496439549