സമൂഹത്തിലെ നെറികേടിനെതിരെ തൂലിക കൊണ്ട് പോരാടുന്നവരാകണം കവികൾ - ഗിരീഷ് ആമ്പ്ര
-----------------------------
അത്തോളി - മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച് തൂലിക തലക്കുളത്തൂർ പറമ്പത്ത് അങ്ങാടിയിൽ സംഘടിപ്പിച്ച 'പ്രതിഷേധ കവിയരങ്ങ് ' ഫോക് ലോറിസ്റ്റും കവിയും ഗാനരചയിതാവുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു.
റഹിം പുഴയോരത്ത് അധ്യക്ഷത വഹിച്ചു.
സുരേഷ് പാറപ്രം, ബിജു ടി ആർ പുത്തഞ്ചേരി, ജോബിമാത്യു, ബിന്ദുബാബു, ബിനേഷ് ചേമഞ്ചേരി, രാജീവ് ചേമഞ്ചേരി എന്നിവർ കവിതകൾ ചൊല്ലി.
യുവകവി വിജു വി രാഘവ് സ്വാഗതവും സുധീഷ് നടുത്തുരുത്തി നന്ദിയും പറഞ്ഞു.