അത്തോളി ഹൈസ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു ', വ്യാഴാഴ്‌ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.
അത്തോളി: വിദ്യാർത്ഥി വീട്ടിനകത്ത് മരിച്ചനിലയിൽ . അത്തോളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് സി
ഡിവിഷൻ വിദ്യാർത്ഥി എം എ സൂരജ് (14) ആണ് അത്മഹത്യ ചെയ്തത്.
ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.
ഓട്ടോ ഡ്രൈവറായ ബിജുവിന്റെയും ഷിബിനയുടെയും മകനാണ്. ഏക സഹോദരി സോന,.
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
അച്ചൻ ജോലി കഴിഞ്ഞ് വീട്ടിലെ മുറി തുറന്ന് നോക്കുമ്പോഴാണ് മകൻ മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ തലക്കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
മരണ കാരണം വ്യക്തമല്ല, ഇന്ന് ക്ലാസിൽ ഹാജരായില്ലന്ന് സഹപാഠികൾ പറഞ്ഞു. വിദ്യാർത്ഥിയുടെ അകാല മരണത്തിൽ ദുഃഖ:സൂചകമായി നാളെ വ്യാഴം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.