സുര്യ കിരീടം അവാർഡ്  മനു മൻജിത്തിന് സമ്മാനിച്ചു   സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ
സുര്യ കിരീടം അവാർഡ് മനു മൻജിത്തിന് സമ്മാനിച്ചു സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് വി എം വിനു
Atholi News10 Feb5 min

സുര്യ കിരീടം അവാർഡ് മനു മൻജിത്തിന് സമ്മാനിച്ചു



സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് വി എം വിനു



അത്തോളി :സർക്കാർ തലത്തിൽ

ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് സംവിധായകൻ 

വി എം വിനു .അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം സൂര്യകിരീടം - 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്

കോർപ്പറേഷനെങ്കിലും ഇക്കാര്യത്തിൽ മുൻ കൈ എടുക്കണം കാരണം ഇങ്ങനെ ഒരു അംഗീകാരം പുതു തലമുറക്ക് വലിയ പ്രചോദനമാണ് .

ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിൽ നിന്നും തന്നെ പുതിയ ഗാനരചയിതാവ് മനു മൻജിത്ത് കടന്ന് വന്നത് ചരിത്ര നിയോഗമായി കാണുന്നതായി വിനു കൂട്ടിച്ചേർത്തു.

അത്തോളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ 

സൂര്യ കിരീടം അവാർഡ് 

വി എം വിനുവിൽ നിന്നും ഡോ.മനു മൻജിത്ത് ഏറ്റുവാങ്ങി. ഒരിക്കൽ വീട്ടിൽ പോയി ഗിരീഷ് ഏട്ടനെ കണ്ടപ്പോൾ അദ്ദേഹം ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ വെച്ചത് എന്തിനായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് മനു മൻജിത്ത് അനുസ്മരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.


ചിത്രകാരൻ ശ്രീജിത്ത് അത്തോളി നിർമ്മിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ വി എം വിനു ഏറ്റുവാങ്ങി, ലൈബ്രറി വനിതാ വേദിക്ക് കൈമാറി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച

ലീലാവതി ടീച്ചർ, വിനോദ് അത്തോളി , കബനി,

അശ്വിനി അജീഷ് , സി റിയോന, ശിവ തീർത്ഥ , സീതാ ലക്ഷ്മി എന്നിവരെ അനുമോദിച്ചു.ഗാനാലാപനം മത്സരത്തിൽ വിജയിച്ച കിൻഷ മേപ്പയൂർ, അജിത് പണിക്കർ , മിഥുൻ മോഹൻ കൊയിലാണ്ടി എന്നിവർക്ക് ബീന പുത്തഞ്ചേരി മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ്,

സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബാ രാമചന്ദ്രൻ , സുനീഷ് നടുവിലയിൽ , എ എം സരിത , ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരൻ മോഹനൻ പുത്തഞ്ചേരി , 

കെ എം അഭിജിത്ത്, ആർ ബാബു, ഹരി പനങ്കുറ , അജീഷ് അത്തോളി , ടി കെ കരുണാകരൻ, എ എം രാജു, എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ സുനിൽ കൊളക്കാട് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് വി രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

രാവിലെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

news image

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec