പാലോറ ഹൈസ്‌കൂൾ സ്മൃതി മധുരം സംഗമം നടത്തി ',
കൂട്ടായ്മകള്‍ സാമൂഹ്യനന്മയ്ക്കാകണമെന്ന് ഇ. ശശീന്ദ്രദാസ്
ഉള്ള്യേരി : പാലോറ ഹൈസ്‌കൂള്‍ 1978- 81 ബാച്ച് എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ വാട്സാപ്പ് കൂട്ടായ്മ സ്മൃതി മധുരം സംഗമം സംഘടിപ്പിച്ചു. പനായി ഇവന്റ ഓഡിറ്റോറയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും നാടകനടനുമായ ഇ. ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മകള്‍ സാമൂഹ്യനന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് കെ വത്സരാജ് അധ്യക്ഷനായി. സെക്രട്ടറി കെ.കെ.അശോകന്‍, ഇ.ദേവി, എ.എം റീനാഭായ്, ബഷീര്‍ രാരോത്തിടത്തില്‍, സി.പി.അജിത്കുമാര്‍, രാധാമണിമുരളീധരന്‍, കെ.രാജന്‍, പുഷ്പപവിത്രന്‍ സംസാരിച്ചു.
ഫോട്ടോ: ഉള്ള്യേരി പാലോറ ഹൈസ്‌കൂള്‍ 1978- 81 ബാച്ച് എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ വാട്സാപ്പ് കൂട്ടായ്മ സ്മൃതി മധുരം സംഗമം നാടകനടന്‍ ഇ. ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്യുന്നു.