രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
Atholi News14 Nov5 min

രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്


അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം അത്താണി ഓട്ടോ കോർഡിനേഷൻ കമ്മിറ്റി, കാലിക്കറ്റ് ബ്ലഡ് ഡൊണേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും നടത്തി. അത്തോളി എ.എസ്.ഐ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അത്താണിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാൻ അധ്യക്ഷയായി ഷാജഹാൻ നടുവട്ടം, ജയകൃഷ്ണൻ മാങ്കാവ്, വി.എം സുരേഷ് ബാബു സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് വി.എം ഷാജി സ്വാഗതവും സെക്രട്ടറി വി.എം ഷിബി നന്ദിയും പറഞ്ഞു.


ചിത്രം: അത്തോളി പ്രിയദർശിനി ഗ്രന്ഥാലയം രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് അത്തോളി എഎസ്ഐ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News