നവകേരള ബസ്സിന്
താമരശ്ശേരിയിൽ സ്വീകരണം നൽകി
താമരശ്ശേരി:കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ച ഗരുഡ പ്രീമിയം ലക്ഷ്വറി ബസ്സിന് ( നവകേരള സദസ്സിന് ഉപയോഗിച്ച ബസ്സ്) കന്നിയാത്രയിൽ ആദ്യ സ്റ്റോപ്പായ താമരശ്ശേരിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
നിശ്ചയിച്ച സമയം രാവിലെ 4.30 ആയിരുന്നെങ്കിലും പുറപ്പെടാൻ വൈകിയതിനാൽ 5.15 ഓടെയാണ് ബസ് താമരശ്ശേരിയിൽ എത്തിചേർന്നത്. ബസ്സിനെ സ്വീകരിക്കാൻ നിരവധി പേർ ബസ്സ് ബേയിൽ എത്തിച്ചേർന്നിരുന്നു.
താമരശ്ശേരി സൗഹൃദവേദിക്കു വേണ്ടി കെവി സെബാസ്റ്റ്യൻ, പി സി റഹീം, പി എം അബ്ദുൽ മജീദ്, റജി ജോസഫ്, എ സി ഗഫൂർ, റാഷി കെ വി ആർ, പി ഉല്ലാസ് കുമാർ ,എൽ വി ഷരീഫ്, എസ് വി സുമേഷ്, ലിജിന സുമേഷ്, ഷൈൻ പി എൻ,
സുനി മാoത്തിൽ, മജീദ് താമരശ്ശേരി, സി കെ ശ്രീജിത്, സി കെ നൗഷാദ് തുടങ്ങിയവർ ചേർന്ന് ബസ് ജീവനക്കാർക്ക് ബൊക്ക നൽകി സ്വീകരിച്ചു