ചേമഞ്ചേരിയിൽ റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന വയോധികന് കാട്ടുപന്നിയുടെ ആക്രമണം
ചേമഞ്ചേരി : കൊളക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന വയോധികന് കാട്ടുപന്നിയുടെ ആക്രമണം .
കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണൻ (72) നാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് കാട്ടുപന്നിയുടെ ആക്രമത്തിന് ഇരയായത്. വിവരം അറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കൊളക്കാട് ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. എന്നാൽ ഇതാദ്യമാണ് കാട്ടുപന്നിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത് . ഇത് വഴി നിരവധി വിദ്യാർത്ഥികൾ കടന്ന് പോകുന്ന വഴിയാണ്. നാട്ടുകാർ ആശങ്കയിലാണ് . പഞ്ചായത്ത് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.