ഓർമ്മകളിൽ ആർ എം ബിജു :
ജയചന്ദ്രൻ്റെ ശബ്ദ മധുരിമയിൽ ബിജു ജീവിക്കും :കവി രഘുനാഥ് കൊളത്തൂർ
അത്തോളി : "ഗോകുലനായകൻ എന്നുടെ കണ്ണനെ, കണ്ടുവോ നിങ്ങളെൻ തോഴിമാരെ...."
എന്ന വരികൾ ജയചന്ദ്രൻ്റെ ശബ്ദമാധുര്യത്തിൽ മലയാളികൾ ഇന്നും കേൾക്കുന്നുണ്ടെങ്കിൽ ബിജുവിന്റെ വരികൾക്കൊപ്പം അദ്ദേഹം നമ്മോടൊപ്പമുണ്ടെന്നതിൻ്റെ തെളിവാണെന്ന് കവി രഘുനാഥ് കൊളത്തൂർ.
ഇല കോഴിക്കോടിൻ്റെ നേതൃത്വത്തിൽ നടത്തിയ നാടക പ്രവർത്തകനും എഴുത്തുകാരനുമായ ബിജു അത്തോളിയുടെ ഒന്നാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു രഘുനാഥ്. കെ.ഷിജിൻ അദ്ധ്യക്ഷത വഹിച്ചു. എഡ്വേർഡ്
ആൽബിയുടെ ട്രൂ സ്റ്റോറി എന്ന നാടകത്തിലെ അഭിനയത്തിന് ബിജുവിന് അവാർഡ് ലഭിച്ചിരുന്നു. ഗാനരചയിതാവും കഥാകൃത്തുമായിരുന്നു ബിജു. വത്സൻ മാസ്റ്റർ രചിച്ച സുപ്രസിദ്ധമായ
മധുമഴ എന്ന ആൽബം നിർമിച്ചത് ബിജു അത്തോളിയായിരുന്നു. അത്തോളിയിലടക്കം ഒട്ടേറെ നാടകോത്സവങ്ങളുടെ സംഘാടകനായിരുന്നു ബിജുവെന്നും അനുസ്മരിച്ചു.
മിനുരാജ് കെ.കെ. സ്വാഗതവും ലതീഷ് അത്തോളി നന്ദിയും രേഖപ്പെടുത്തി. വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ജീവനും സ്വത്തും ഉറ്റവരും നഷ്ടപ്പെട്ടവരെ യോഗം അനുസ്മരിച്ചു.