അഭിമാന തിളക്കം : രാജ്യത്തെ മികച്ച
എൻ ജി ഒ ലിഫോക്ക് ചെയർമാന് അത്തോളി വ്യാപാരികളുടെ കൂട്ടായ്മയുടെ ആദരവ്
അത്തോളി : ലിവർ
ട്രാൻസ്പ്ലേൻ് നടത്തിയവരുടെ സംസ്ഥാന കൂട്ടായ്മ ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ( ലിഫോക്ക് )ചെയർമാൻ രാജേഷ് കുമാറിനെ വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂനിറ്റ്
ആദരിച്ചു.
വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ
യൂനിറ്റ്പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് പുരസ്കാരം നൽകി.
യൂനിറ്റ് സെക്രട്ടറി കരിമ്പയിൽ അസീസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇസ്ഹാക്ക് മൊബൈൽസിറ്റി,
മഖ്ബൂൽ പർദ്ദ ഹൗസ് ,ബാബു വേളൂർ മെഡിക്കൽസ് ,ഷിനിൽ ചില്ല തുടങ്ങിയവർ സംസാരിച്ചു. ലിനീഷ് ആനശ്ശേരി നന്ദി പറഞ്ഞു
ഇക്കഴിഞ്ഞ ദിവസം 'രാജ്യത്തെ മികച്ച എൻ ജി ഒ ക്കുള്ള പുരസ്കാരം ലിഫോക്ക് കേന്ദ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലിൽ നിന്നും
ലിഫോക്ക് ചെയർമാൻ രാജേഷ് കുമാർ, ജന. സെക്രട്ടറി വിനു നായർ , ട്രഷർ ബാബു കുരുവിള എന്നിവർ ഏറ്റുവാങ്ങി.
നല്ല സപ്പോർട്ടിംഗ് എൻ ജി ഒ കേന്ദ്ര പുരസ്കാരമാണ് ലിഫോക്കിന് ലഭിച്ചത്
രാജേഷ് 34 വർഷമായി അത്തോളിയിൽ ബ്രൈറ്റ് ഇലക്ട്രിക്കൽസ് ഷോപ്പ് നടത്തുന്നു.