ഓട്ടമ്പലം ബാലകലോൽസവം:വിജയികളെ അനുമോദിച്ചു
അത്തോളി:പ്രിയദർശിനി ഗ്രന്ഥാലയം ഓട്ടമ്പലം ബാലകലോൽസവം സംഘടിപ്പിച്ചു.
ആര്യ . കെ. കെ (മലയാള ഉപന്യാസം), ദേവനന്ദ ആർ.എം (കവിതാരചന), ചന്ദ്രകാന്ത് വി.യം (ചലചിത്ര ഗാനാലാപനം(എച്ച് എസ്) ആരുഷ് ബി.എസ് (കാർട്ടൂൺ,)
മയൂഖ എ.കെ (ആസ്വാദനക്കുറിപ്പ്,), അലംകൃത ഗാനാലാപനം യുപി, എന്നിവർ ഗ്രന്ഥശാലയെ പ്രതിനിധികരിച്ച് താലൂക്ക് തലത്തിലേക്ക് തെരഞ്ഞെടുത്തു.
ചടങ്ങിൽ പി.സി ശ്രീകുമാർ കുടക്കല്ല്, കരീം കൊളക്കാട് എന്നിവർ മുഖ്യാതിഥികളായി. എം.ടി വാസുദേവൻനായർക്ക് ആദരാഞ്ജലികളർപ്പിച്ച് വി.യം മനോജ് കൊങ്ങന്നൂർ ഗാനാർച്ചന നടത്തി. പ്രാനിത്യം കൊണ്ടും
പ്രകടനമികവ് കൊണ്ടും മത്സരാർഥികൾ ഉന്നത നിലവാരം പുലർത്തിയെന്ന് സംഘാടകർ പറഞ്ഞു.