അത്തോളിയിൽ ബസ്സിടിച്ച് പരിക്കേറ്റ   കാൽ നട യാത്രക്കാരന് ദാരുണ അന്ത്യം ;  അപകടം മുടി വെട്ടി വീട്ടിലേക
അത്തോളിയിൽ ബസ്സിടിച്ച് പരിക്കേറ്റ കാൽ നട യാത്രക്കാരന് ദാരുണ അന്ത്യം ; അപകടം മുടി വെട്ടി വീട്ടിലേക്ക് മടങ്ങും വഴി
Atholi NewsInvalid Date5 min

അത്തോളിയിൽ ബസ്സിടിച്ച് പരിക്കേറ്റ 

കാൽ നട യാത്രക്കാരന് ദാരുണ അന്ത്യം ;

അപകടം മുടി വെട്ടി വീട്ടിലേക്ക് മടങ്ങും വഴി



ആവണി എ എസ്


അത്തോളി : കുനിയിൽ കടവ് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് പരിക്കേറ്റ കാൽ നട യാത്രക്കാരന്

ദാരുണ അന്ത്യം. അത്തോളി 12 ആം വാർഡിൽ കണിയാർ വയൽ വീട്ടിൽ ഇമ്പിച്ചി മമ്മദ് (85) ആണ് മരിച്ചത്.

കുറ്റാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ 18 കെ 1161 ബ്രഹ്മാസ്ത്രം ബസാണ് അപകടത്തിനിടയാക്കിയത്.

ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം.

ഇമ്പിച്ചമ്മദ് കുനിയിൽ കടവ് റോഡിലെ സലൂൺ കടയിൽ നിന്നും മുടി വെട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

തലക്ക് പുറകിലാണ് ഇടിച്ചത് , ഉടൻ തന്നെ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു .

വൈകീട്ട് 6 .30 ഓടെയായിരുന്നു അന്ത്യം .

ഭാര്യമാർ - ജമീല ( തലയാട് ),പരേതയായ ആസിയ,

മക്കൾ - ഹമീദ് ,

മുനീർ , റസീന (തലയാട് ), ഇർഷാദ് ( സൗദി അറേബ്യ)

, അൻവർ സാലി ( സിവിൽ എഞ്ചിനിയർ - വെസ്റ്റ് ഹിൽ.),പരേതനായ അഷറഫ് , മരുമക്കൾ :സഫിയ ( തലയാട് ), സുലൈഖ (തലയാട്), മമ്മദ് കോയ തലയാട് ( ദുബായ് ), സൗദ വേളൂർ വെസ്റ്റ്, നസീറ( വെളിമണ്ണ), റാനിയ (പേരാമ്പ്ര), സഹോദരങ്ങൾ :

നഫീസ, അബ്ദുറഹിമാൻ, ഇമ്പിച്ചാമിന, ഉസ്മാൻ, മുസ്തഫ, പരേതരായ ആലി, ആയിശ.


പോസ്റ്റ്മോർട്ടത്തിന് ശേഷം

ഖബറടക്കം ബുധനാഴ്ച

അത്തോളി കുനിയിൽ ജുമ : മസ്ജിദിൽ നടക്കും.

അപകട മരണത്തെ കുറിച്ച്

അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു.

Recent News