അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തൊഴിൽ നൈപുണി ;
ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു
അത്തോളി : ഹയർ സെക്കന്ററി പഠനത്തോടൊപ്പം തൊഴിൽ നൈപുണി കൂടി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനും ഒരോ വിദ്യാർത്ഥികൾക്കും അവരുടെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുത്ത് ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്നും വിദ്യാർത്ഥിളെ സഹായിക്കാൻ അത്തോളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽവൊക്കേഷണൽ ഹയർസെക്കന്ററി
വിഭാഗത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചത്.
ബയോളജി സയൻസ്, കോമേഴ്സ് എന്നീ രണ്ട് സ്ട്രീമുകളിലായി.
ഹയർ സെക്കന്ററി വിഷയങ്ങളോടൊപ്പം ആരോഗ്യഅനുബന്ധ മേഖല,ഫാഷൻ ഡിസൈനിംഗ്, കോമേഴ്സ് ആന്റ് മാനേജ്‌മെന്റ് എന്നീ സെക്ടറികളിലുള്ള വിവിധ ജോബ് റോളുകൾ കൂടി പരിശീലിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് ഹയർ സെക്കന്ററി (വൊക്കേഷണൽ ) എന്ന പുതിയ പേരിൽ അറിയപ്പെടുന്ന വി.എച്ച്.എസ്. ഇ.
ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം നൽകുന്ന പ്ലസ് ടു സർട്ടിഫിക്കറ്റിന് ഒപ്പം ദേശീയ നൈപുണി വികസന കേന്ദ്രത്തിന് കീഴിലുള്ള സ്കിൽ കൗൺസിൽ നൽകുന്ന സ്കിൽ സർട്ടിഫിക്കറ്റ് കൂടി ലഭ്യമാകും വിദ്യാർത്ഥികൾ www. vhscap.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലും കോമേഴ്സ് ആന്റ് മേനേജ്മെന്റ് മേഖലയിലും തുടർപഠന സാധ്യതയുള്ള ഈ കോഴ്സുകൾ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അത്തോളി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലൂടെ (SDC) ഹയർസെക്കൻറ്റി സ്ട്രീമിലുള്ള വിദ്യാർത്ഥികൾക്കും ഒഴിവ് ദിനങ്ങൾ ഉപയോഗപ്പെടുത്തി തൊഴിൽ നൈപുണി കരസ്ഥമാക്കുന്നതിനുള്ള അവസരമുണ്ട്. അതോടൊപ്പം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഠന വിഷയവുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കുന്നതിന് Skill to Venture എന്ന പേരില്‍ Samagra Siksha Kerala അനുമതി നല്‍കിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ ഈ അധ്യയന വര്‍ഷം ആരംഭിക്കും