കൊങ്ങന്നുർ വായന ശാലയിൽ ലഹരി വിരുദ്ധ പ്രതിഞ്ജ
അത്തോളി :കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെയും കടുബശ്രീയുടേയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ
ലഹരി വിരുദ്ധ പ്രതിഞ്ജ യെടുത്തു.ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ
വനിതാ വേദി മെമ്പറും വിദ്യാർത്ഥിയുമായ എൻ ഷാനിബ പ്രതിഞ്ജാവാചകം ചൊല്ലി കൊടുത്തു. സി ഡി എസ് അംഗം എൻ രാധ ,എൻ അനുശ്രീ, എൻ രജിത, ജറീഷ കമ്മോട്ടിൽ, റഷീദ് മണപ്പാട്ടിൽ, പി.വി ശിവരാമൻ എന്നിവർ നേതൃത്യം നൽകി. വായനശാല സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതം പറഞ്ഞു.