
അത്തോളിയിൽ 6 അങ്കണവാടികളിൽ ക്രാഡിൽ പദ്ധതി
അത്തോളി: ഗ്രാമപഞ്ചായത്തിൽ 6 അങ്കണവാടികളിൽ ക്രാഡിൽ പദ്ധതിക്ക് തുടക്കമായി. വേളൂർ
തറോൽ അങ്കണവാടി ക്രാഡിൽ പദ്ധതിയും നവീകരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിച്ചു.
തറോൽ അങ്കണവാടിക്ക്
ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നും 3,70,760 രൂപയാണ് ചിലവഴിച്ചത്.ബാക്കിയുള്ള അങ്കണവാടികളിൽ കളിയുപകരണങ്ങളും നൽകുമെന്നും ബിന്ദു രാജൻ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയിൽ, ഷീബ രാമചന്ദ്രൻ, എ.എം സരിത, ബിന്ദു മഠത്തിൽ, പി.എം. രമ,സി.ഡി.പി.ഒ അനിത, സുരേഷ്, ബാലരാമൻ, ശിവദാസൻ, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.