അത്തോളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
എ പി മിനി നിര്യാതയായി
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ പി മിനി ( 54) നിര്യാതയായി. വെസ്റ്റ് ഹിൽ
അത്താണിക്കൽ ആശ്രമം റോഡ് നാദം വീട്ടിലായിരുന്നു അന്ത്യം.5 മാസമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.ഭർത്താവ് - ശ്യാം പ്രസാദ് (ബാബുരാജ് അക്കാദമി ),
മക്കൾ - ഹരിഗോവിന്ദ്, ഹരിദീപ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ , വൈസ് പ്രസിഡന്റ് സി കെ റിജേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി അനിൽ കുമാർ, ഹെഡ് ക്ലർക്ക് രാജേഷ് കുമാർ ,വാർഡ്
മെമ്പർമാരും ജീവനക്കാരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.സംസ്ക്കാരം 1 മണിക്ക് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ '