കോൺഗ്രസ് ഐക്യദാർഢ്യ സദസ്
അത്തോളി: ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യദിനത്തിൻ്റെ ഭാഗമായി അത്തോളി അത്താണിയിൽ സംഘടിപ്പിച്ച 'മണിപ്പൂരിനെ രക്ഷിക്കൂ' ഐക്യദാർഢ്യസദസ് കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി അധ്യക്ഷനായി.ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ, സി.വി ബഷീർ, നാസർ മാസ്റ്റർ, കെ.സി സുരേശൻ, വൈശാഖ് കണ്ണോറപ്രസംഗിച്ചു. അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.കെ രമേശ് ബാബു സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ശ്രീനിവാസൻ കോരപ്പറ്റ നന്ദിയും പറഞ്ഞു.
ചിത്രം: ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അത്തോളി അത്താണിയിൽ നടത്തിയ ഐക്യദാർഢ്യസദസ് കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു