കുനിയിൽ കടവ് ജംഗ്ഷൻ സ്ഥിരം അപകട മേഖല :കാർ ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്ക് ; രക്ഷപ്പെട്ടത്  തല നാര
കുനിയിൽ കടവ് ജംഗ്ഷൻ സ്ഥിരം അപകട മേഖല :കാർ ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്ക് ; രക്ഷപ്പെട്ടത് തല നാരിഴക്ക്
Atholi News12 Jun5 min

കുനിയിൽ കടവ് ജംഗ്ഷൻ സ്ഥിരം അപകട മേഖല :കാർ ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്ക് ; രക്ഷപ്പെട്ടത് 

തല നാരിഴക്ക് 



ആവണി എ എസ്




അത്തോളി :കുനിയിൽ കടവ് ജംഗ്ഷൻ സ്ഥിരം അപകട മേഖലയായി ഏറ്റവും ഒടുവിൽ വ്യാഴാഴ്ച രാവിലെ

 10 ഓടെ കാൽ നടയാത്രക്കാരനുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് 

തല നാരിഴക്ക് .

കുനിയിൽ കടവിൽ ആക്രി കടയിൽ ജോലിക്കാരനായ മുണ്ടക്കയം സ്വദേശി മാരിയപ്പനാണ് പരിക്കേറ്റത്. ഇദ്ദേഹം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബി എസ് എൻ ഉപഭോക്തൃ സേവന കേന്ദ്രത്തിന് സമീപനമായിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന മാരിയപ്പനെ കാർ ഇടിച്ചാണ് പരിക്കേറ്റത്. കാറിലുണ്ടയിരുന്നവർ തന്നെ ആംബുലൻസ് വിളിച്ച മാരിയപ്പനെ ്് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ 6 മാസത്തിനകം 4 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിൽ 3 അപകടങ്ങളിലും ജീവഹാനി സംഭവിച്ചു.

റോഡിന് വീതി കൂടിയതും ഇത് വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതും കാൽ നട യാത്രക്കാർക്ക് സീബ്ര ലൈൻ ഇല്ലാത്തതും കുനിയിൽ കടവ് ജംഗ്ഷൻ നിലവിൽ അപകടക്കെണിയായി.

മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാണ് , നിലവിലുണ്ടായിരുന്ന ഡ്രൈനേജ് മുകളിലൂടെ ടാറിംഗ് നടത്തി. കാൽ നട യാത്രക്കാർക്ക് റോഡ് ഇരുവശം നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. പ്രശ്ന പരിഹാരത്തിനായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന മുറവിളിയിലാണ് നാട്ടുകാർ

Recent News