അത്തോളി ജി വി എച്ച് എസ് എസ് പി ടി എ തിരഞ്ഞെടുപ്പിൽ വിജയം യു ഡി എഫ് പാനലിന് സന്ദീപ് നാലുപുരക്കൽ
രണ്ടാമതും പി ടി എ പ്രസിഡന്റ്
ആവണി എ എസ്
അത്തോളി :വാശിയേറിയ പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു.
യുഡിഎഫിന്റെ പാനലിന് 269 വോട്ടും സിപിഎം പാനലിന് 256 വോട്ട് ലഭിച്ചു.
13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പാനൽ വിജയിച്ചു.
തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും സന്ദീപ് നാലുപുരക്കലിനെ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി സി എം ഹൈദർ അലിയെയും തിരഞ്ഞെടുത്തു.
പിടിഎ ജനറൽബോഡിയിൽ 555 പേർ പങ്കെടുത്തു. ഇതിൽ 528 പേർ വോട്ടിംഗിൽ പങ്കെടുത്തു.
ബുധനാഴ്ച ഉച്ചമുതൽ കോൺഗ്രസ്, ലീഗ്, സിപിഎം പ്രവർത്തകർ സ്കൂൾ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. കനത്ത പോലിസ് കാവലും ഉണ്ടായിരുന്നു .
പൊതു തെരഞ്ഞെടുപ്പിന്റെ സമാനമായ വീറും വാശിയും പ്രകടമാക്കിയ തിരഞ്ഞെടുപ്പിൽ
യുഡിഎഫ് പിടിഎ നിലനിർത്തുകയായിരുന്നു ചെയ്തത്. തെരഞ്ഞെടുപ്പിനു ശേഷം അത്തോളി അങ്ങാടിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. പ്രകടനം അത്താണിയിൽ സമാപിച്ചു.
ജൈസൽ അത്തോളി, എം സി ഉമ്മർ, സുനിൽ കൊളക്കാട്, വി എം സുരേഷ് ബാബു ,കെ.രമേശ് ബാബു, ടി. പി. ഹമീദ്, എ. കൃഷ്ണൻ മാസ്റ്റർ, അഷറഫ് അത്തോളി , കെ.എ ഷമീർ, സി എം ഹൈദരലി, ശാന്തിമാ വീട്ടിൽ, സി.ഷംസുദ്ദീൻ, കെ.ബാലൻ, സന്ദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
തുടർച്ചയായി രണ്ടാമതും പി ടി എ പ്രസിഡന്റ് ആയാണ് സന്ദീപ് നാലുപുരക്കൽ തിരഞ്ഞെടുത്തത്.
വിജയത്തിൽ അഭിമാനിക്കുന്നു. കൂട്ടായ പ്രവർത്തനം, രക്ഷിതാക്കളും അധ്യാപക സമൂഹവും അംഗീകരിച്ചതിന്റെ തെളിവാണ് ഇപ്പോഴുണ്ടായ വിജയമെന്ന് സന്ദീപ് കുമാർ,അത്തോളി ന്യൂസ് നോട് പറഞ്ഞു.