നിയോ സ്കാൻ & ലാബ് -അത്തോളി ന്യൂസ് 'സൗജന്യ മീഡിയ പരിശീലന ക്യാമ്പ് ഞായറാഴ്ച:പുതിയ കാലത്തിന് അനുയോജ്യമായ വേറിട്ട ക്‌ളാസുകൾ ',
രാവിലെ 9 ന് രജിസ്ട്രേഷൻ തുടങ്ങും
സ്വന്തം ലേഖകൻ
അത്തോളി : അത്തോളി ന്യൂസ് റീഡേർസ് ഫോറം നിയോ സ്കാൻ ആൻ്റ് ലബോറട്ടറിയുടെ സഹകരണത്തോടെ അത്തോളി ന്യൂസ് നടത്തുന്ന 'ഓൺ ലൈൻ മീഡിയ പരിശീലന ക്യാമ്പ്' ജൂലായ് 21 ന് ഞായർ രാവിലെ 9 ന് രജിസ്ട്രേറേഷനോട്
തുടങ്ങും.
10 ന്
കുനിയിൽ കടവ് അൽ അഹ്സ കോപ്ലക്സിൽ അത്തോളി പ്രസ് ക്ലബ് ഹാളിലാണ് ക്യാമ്പ് . പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം ചെയ്യും.
ക്യാമ്പ് ഡയറക്ടർ സുനിൽ കൊളക്കാട് അധ്യക്ഷത വഹിക്കും. ഓൺ ലൈൻ മീഡിയ സാധ്യതകളും പ്രതീക്ഷകളും ട്രൂ വിഷൻ മാനേജിംഗ് എഡിറ്റർ കെ കെ ശ്രീജിത്ത്,
സോഷ്യൽ മീഡിയ കാലത്തെ മാധ്യമ പ്രവർത്തനം മുതിർന്ന മാധ്യമ പ്രവർത്തകൻ ഷിബു ടി ജോസഫ്, വാർത്തയും വീക്ഷണവും - അജീഷ് അത്തോളി , വാർത്തയും സാങ്കേതികതയും - സുനിൽ കൊളക്കാട് ,
ലൈഫ് സ്ക്കിൽ വിഷയത്തിൽ വി പി സപ്ന എന്നിവർ ക്ലാസെടുക്കും .
ക്യാമ്പിൽ പങ്കെടുക്കുന്നവർ ക്ക് സർട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ സമ്മാനിക്കും.
നിയോ ലാബ് മാനേജിംഗ് പാർട്ണർമാരായ സജി ഏലിയാസ് , വി . ഷിജു, കെ പി ഷിജിൽ എന്നിവർ മുഖ്യാതിഥികളാകും.
അത്തോളി പ്രസ്സ് ക്ലബ് സെക്രട്ടറി എം കെ ആരിഫ് സ്വാഗതവും ആവണി എ എസ് നന്ദിയും പറയും.
ക്യാമ്പിൽ പ്രവേശനം സൗജന്യം - ഫോൺ :
7907402225.( നാളെ ശനി വൈകീട്ട് 3 വരെ അപേക്ഷിക്കാം )