രക്ത ദാനവും ഇനി സ്മാർട്ട് ; "വെൽബി ആപ്പ്' പ്രവർത്തനം ആരംഭിച്ചു
രക്ത ദാനവും ഇനി സ്മാർട്ട് ; "വെൽബി ആപ്പ്' പ്രവർത്തനം ആരംഭിച്ചു
Atholi News14 Jun5 min

രക്ത ദാനവും ഇനി സ്മാർട്ട് ;

"വെൽബി ആപ്പ്' പ്രവർത്തനം ആരംഭിച്ചു




കോഴിക്കോട് : ലോക രക്ത ദാന ദിനത്തിൽ വെൽനെസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ

ഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട് രക്തദാന ശൃംഖല എ ഐ അധിഷ്ഠിത വെൽബി ആപ്പ് പ്രവർത്തനം ആരംഭിച്ചു.

രക്ത ബാങ്കുകളെയും സന്നദ്ധ സംഘടനകളെയും രക്തദാതാക്കളെയും പൊതു ജനങ്ങളെയും ആപ്പ് ബന്ധിപ്പിക്കുന്നു. 

യോഗ്യരായ ദാതാക്കൾക്ക് മാത്രം വിവരങ്ങൾ നൽകാൻ അൽഗോരിതം സഹായിക്കും. രക്തദാന ക്യാമ്പുകൾ നടക്കുമ്പോൾ രക്തം നൽകാനുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ആവശ്യക്കാർക്ക് രക്തദാനത്തിന് തത്സമയം അഭ്യർത്ഥിക്കാനും രക്ത ബാങ്കുകൾക്ക് ലഭ്യമായ രക്തം പ്രദർശിപ്പിക്കാനും സംവിധാനമുണ്ട്. ദാതാക്കൾക്ക് ഇ - സർട്ടിഫിക്കറ്റ്കളും വെൽനെസ് ക്രെഡിറ്റുകളും 

സന്നദ്ധ പ്രവർത്തകർക്ക് ബ്രാൻഡഡ് ബാഡ്ജുകളും ലഭിക്കും. "വെൽബി സ്മാർട്ട് "രക്തദാന ശൃംഖല രക്തദാതാക്കളെയും രക്തബാങ്കുകളെയും ബന്ധിപ്പിക്കുക മാത്രമല്ല രാജ്യത്തെ രക്ത ദാന വ്യവസ്ഥക്ക് ഡിജിറ്റൽ നട്ടെല്ല് സൃഷ്ടിക്കുകയാണെന്ന് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും വെൽബി ആപ്പ് സ്ഥാപകനും സി ഇ ഒ യുമായ ഡോ. അജിൽ അബ്ദുള്ള പറഞ്ഞു. 

എല്ലാ ബ്ലഡ് ബാങ്കുകളും സന്നദ്ധ സംഘടനകളും രക്തദാനം വളരെ സുഗമമാക്കാൻ ഈ ഒരു ദൗത്യത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. 

ആപ്പ് സ്റ്റോർ അല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം. 

രക്ത ബാങ്കുകളും സന്നദ്ധ സംഘടനകളും qrco.de/VelbyHCP ഈ ലിങ്കും

രക്തദാതാക്കളും രക്തം ആവശ്യമുള്ളവരും qrco.de/Velby ഈ ലിങ്കും ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7306335127 വിളിക്കാവുന്നതാണ്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec