പാടത്തിൽ അങ്കണവാടിക്ക് അത്തോളി സർവീസ് സഹകരണ ബാങ്ക് ഉപഹാരം നൽകി.
അത്തോളി,(കൊളക്കാട്.) : പാടത്തിൽ അങ്കണവാടിക്ക് അത്തോളി സർവീസ് സഹകരണ ബേങ്കിന്റെ ഉപഹാരം ആയി സീലിംഗ് ഫാൻ നൽകി, ബാങ്ക് പ്രസിഡന്റ് ശ്രീ.ടി.കെ. വിജയൻ മാസ്റ്റർ അങ്കണവാടി ടീച്ചർ ശ്രീമതി സരിത ടീച്ചർക്ക് കൈമാറി. ബാങ്ക് സെക്രട്ടറി . ടി.പി. ശ്രീജേഷ്, ഷിബ, എൻ.എം, വാസു . കെ , അബ്ദുൾ ലത്തീഫ് . സി. എന്നിവർ പങ്കെടുത്തു.