കൊളക്കാട് കനാൽ
റോഡിൽ കുണ്ടും കുഴിയും ; പ്രദേശവാസികൾ കുത്തിയിരിപ്പ് സമരം നടത്തി
അത്തോളി : ഏഴാം വാർഡ് കൊളക്കാട് അത്തിക്കോട്ട് മുക്ക് മുതൽ തെയ്യത്തും കണ്ടി താഴെ വരെയുള്ള കനാൽ
റോഡിൽ കുണ്ടും കുഴിയുമായതിനാൽ കാൽ നട യാത്രക്ക് പോലും പ്രയാസം നേരിടുതായി പരാതി.
കനാൽ റോഡിനോടുളള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധ സമരം എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിജില സന്തോഷ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എ എം വേലായുധൻ, സി പി എം . എൽ സി സെക്രട്ടറി പി എം ഷാജി , സഫ്ദർ ഹാഷ്മി ,കൊളങ്ങരക്കണ്ടി സജീവൻ എന്നിവർ പ്രസംഗിച്ചു.