അത്തോളിയിലെ   ആദ്യകാലത്തെ ടൈപ്പ് റൈറ്റിങ് മാസ്റ്റർ   സി എം കൃഷ്ണന്   റോട്ടറി അവാർഡ് സമ്മാനിച്ചു.  റോ
അത്തോളിയിലെ ആദ്യകാലത്തെ ടൈപ്പ് റൈറ്റിങ് മാസ്റ്റർ സി എം കൃഷ്ണന് റോട്ടറി അവാർഡ് സമ്മാനിച്ചു. റോട്ടറി പ്രൊവിഷണൽ എക്സലൻസി സമ്മാനിച്ചത് അധ്യാപകദിനാചാരണത്തിൽ
Atholi News5 Sep5 min

അത്തോളിയിലെ

ആദ്യകാലത്തെ ടൈപ്പ് റൈറ്റിങ് മാസ്റ്റർ

സി എം കൃഷ്ണന്

റോട്ടറി അവാർഡ് സമ്മാനിച്ചു.

റോട്ടറി പ്രൊവിഷണൽ എക്സലൻസി

സമ്മാനിച്ചത് അധ്യാപകദിനാചാരണത്തിൽ



സ്വന്തം ലേഖകൻ



അത്തോളി :റോട്ടറി കാലിക്കറ്റ്‌ സൗത്ത് ഏർപ്പെടുത്തിയ പ്രൊവിഷണൽ എക്സലൻസി അവാർഡ് സി.എം. കൃഷ്ണൻ മാസ്റ്റർക്ക് സമ്മാനിച്ചു.

അത്തോളിയിലെ ആദ്യകാലത്തെ ടൈപ്പ് റൈറ്റിങ് സ്ഥാപനമായ കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥാപകനാണ്.

ആയിരക്കണക്കിന് വിദ്യാർഥികളെ ടൈപ്പിങ് പഠിപ്പിച്ച അധ്യാപകനെയാണ് അധ്യാപകദിനത്തിൽ റോട്ടറി ഭാരവാഹികൾ വീട്ടിലെത്തി കൃഷ്ണൻ മാസ്റ്ററെ ആദരിച്ചത്. റോട്ടറി കാലിക്കറ്റ്‌ സൗത്ത് പ്രസിഡന്റ് പി സി കെ രാജൻ ആദരിച്ചു.news image

സെക്രട്ടറി ഡോ. ശ്രീജിൻ, ട്രഷറർ എം വിപിൻ, മുൻ സെക്രട്ടറി ടി ജെ പ്രത്യുഷ്, സി.എം.സജീന്ദ്രൻ

എം. ജയകൃഷ്ണൻ

ബി കെ ഗോകുൽ ദാസ്

ഗിരീഷ് പാലക്കര,

കെ സി വിജയൻ, കെ എം സുധീന്ദ്രൻ, ഇ കെ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.

Recent News