ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം:  ഉള്ളിയേരി ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം
ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം: ഉള്ളിയേരി ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം
Atholi News17 Jul5 min

 ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം:ഉള്ളിയേരി ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം



റിപ്പോർട്ട്‌ :ഫൈസൽ നാറാത്ത് 


ഉള്ളിയേരി :യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി ഉള്ളിയേരി ടൗണിലെ 

 ഓവുചാൽ നവീകരണം. ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്. ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും ഒരേ വഴിയിൽ .കൊയിലാണ്ടി റോഡിൽ ഇതുമൂലം സ്ഥിരമായി ഗതാഗതക്കുരുക്കും രൂക്ഷമാണ് .

news image

സ്റ്റാൻ്റിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഭാഗത്ത് കരാറുകാരുടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്.

 കോൺക്രീറ്റ്

മിക്സ് ചെയ്യുന്നതും ഇവിടെ വെച്ചാണ്. 

സ്റ്റാൻ്റിൽനിന്നും പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കാൻ അടിയന്തിര നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.

Recent News