കുടുംബ ബന്ധങ്ങളിലെ ഐക്യത്തിന്
സംഗമങ്ങൾ അനിവാര്യമാകുന്നു :
മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി .
കോഴിക്കോട് :കുടുംബ ബന്ധങ്ങളിലെ ഐക്യത്തിനായി
സംഗമങ്ങൾ അനിവാര്യമാകുന്ന കാലമാണിതെന്ന്
മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി .
ജീവ കാരുണ്യ പ്രവർത്തകൻ എലത്തൂർ വാളിയിൽ മൂസ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബമായപ്പോൾ പരസ്പരം തിരിച്ചറിയാത്തവർ ഉണ്ടാകുന്നു. ഇത്തരം സാഹചര്യത്തെ മറികടക്കാൻ കുടുംബ സംഗമം തന്നെ ഉചിതം.
പഴയതും പുതിയതുമായ കുടുംബ വ്യവസ്ഥയുടെ മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
മുഖ്യ അതിഥിയായി പി കെ ഗ്രൂപ്പ് ചെയർമാൻ പി കെ അഹമ്മദും
മുഖ്യ പ്രഭാഷകനായി ക്രൈം ബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയും സംസാരിച്ചു.
കുടുംബ വ്യവസ്ഥിതിയിൽ ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും പ്രവാചകന്റെയും ഖുർ ആനിന്റെയും വചനങ്ങൾ ഉദ്ധരിച്ച് പി കെ അഹമ്മദും കുടുംബ സവിധങ്ങളിൽ വരുത്തേണ്ട മാറ്റത്തെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എസ് പി മൊയ്തീൻ കുട്ടിയും സംസാരിച്ചു.
ഹോട്ടൽ പാരമാണ്ട് ടവറിൽ നടന്ന ചടങ്ങിൽ
അസീസ് കുറുവന്തേടത്ത് അധ്യക്ഷത വഹിച്ചു.
വാളിയിൽ മൂസയുടെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിലെ നാല് തലമുറകൾ സംഗമത്തിൽ പങ്കെടുത്തു.
കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ മുഖ്യതിഥികളും അതിഥികളെ സംഘാടകരും പൊന്നാട അണിയിച്ച് ആദരിച്ചു.
കേക്ക് മുറിച്ചും കലാപരിപാടി അവതരിപിച്ചും ഒരു പകൽ സമയം ചിലവഴിച്ചാണ് കുടുംബാംഗങ്ങൾ പിരിഞ്ഞത്.