അത്തോളിക്കാരുടെ ചിരകാലസ്വപ്നമായ സ്വന്തമായൊരു ഗ്രൗണ്ട് എന്ന ആശയം സാക്ഷാൽക്കരിക്കുന്നതിനായി നേതൃത്വം നൽകുകയും ആ ഒരു ഉദ്യമത്തിലേക്കായി അത്തോളി ഗ്രാമപഞ്ചായത്തിന് ( 1 ഏക്കർ 18 സെന്റ് ) സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്ത സാജിദ് കോറോത്തിനെ അത്തോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിയ്ക്ക് അദ്ദേത്തിന്റെ വി കെ റോഡുള്ള വസതിയിൽ വെച്ച് ആദരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് രമേഷ് ബാബു വയനാടൻകണ്ടി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരക്കൽ തുടങ്ങിയവർ ഉപഹാരങ്ങൾ സമർപ്പിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. മോഹനൻ കവലയിൽ, ഗിരീഷ് പാലാക്കര, ഇയ്യാംങ്കണ്ടി മുഹമ്മദ്, സുബൈർ വേളൂർ, ലത്തീഫ് കോറോത്ത്, ശാന്തി മാവീട്ടിൽ, രേഖ വെള്ളത്തോട്ടത്തിൽ, ബിന്ദു രാജൻ മലയിൽ, വാസവൻ പൊയിലിൽ, രമേശൻ വലിയാറമ്പത്ത്, സത്യൻ കോതങ്കൽ, ഷൗക്കത്ത് അത്തോളി, പ്രസാദ് കൂമുള്ളി, പുരുഷു അത്തോളി തുടങ്ങിയവർ സന്നിഹിതരായി.