പൂളാടിക്കുന്ന് പെരുന്തിരുത്തി   പാലം അപകടവസ്ഥയിൽ ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ
പൂളാടിക്കുന്ന് പെരുന്തിരുത്തി പാലം അപകടവസ്ഥയിൽ ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ
Atholi News22 Jul5 min

പൂളാടിക്കുന്ന് പെരുന്തിരുത്തി 

പാലം അപകടവസ്ഥയിൽ ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ 


സ്വന്തം ലേഖകൻ 



പൂളാടിക്കുന്ന്:പെരുന്തിരുത്തി പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ നിത്യേന എലത്തൂരിലേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പാലമാണിത്. പാലം അപകടാവസ്ഥയിൽ ആയതുകൊണ്ട് ഏഴെട്ട് കിലോമീറ്റർ ചുറ്റി വേണം എലത്തൂരിലേക്ക് പോകാൻ. പാലം അറ്റകുറ്റപ്പണി ചെയ്യുന്ന വിഷയത്തിൽ കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ അനാസ്ഥയാണെന്ന് പ്രദേശവാസി കൂടിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട് പറഞ്ഞു. അധികൃതരുടെ അനാസ്ഥ തുടരുന്നതിനാൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് വൈശാൽ അത്തോളി ന്യൂസ്‌ നോട്‌ പറഞ്ഞു.

Recent News