ഡോ. പി ബി സലീംന് സുഹൃദ് സംഘത്തിന്റെ
ആദരം ; ബംഗാൾ കേരളവും
കേരളം ബംഗാളുമാകില്ലന്ന് മുൻ ജില്ല കലക്ടർ
ഡോ. പി ബി സലീം
കോഴിക്കോട് : ബംഗാൾ ഒരിക്കലും കേരളമോ കേരളം ബംഗാളോ ആകില്ല എന്നാൽ കേരളത്തിലെ ജനകീയ പങ്കാളിത്വം ബംഗാളിന് പഠിക്കാമെന്ന് മുൻ ജില്ലാ കലക്ടർ ഡോ പി ബി സലീം.
സുഹൃദ് സംഘം സംഘടിപ്പിച്ച കോഴിക്കോട് - എന്റെ സ്വപ്നം സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരസ്പരം ചേർത്ത് നിർത്തുന്ന കോഴിക്കോടിന്റെ സംസ്ക്കാരം മാത്രം മതി നാടിന്റെ വികസനത്തിന് മുതൽ കൂട്ടാകാൻ.
പൊതു മേഖല സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നത് പരിഹാരമല്ലന്ന് ബംഗാളിലെ വൈദ്യുതി വകുപ്പ് ലാഭം ഉണ്ടാക്കി കൊടുത്ത അനുഭവവും നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഭൂമിയും പണവും അനുവദിക്കും മുൻപേ കല്ലിടുന്ന രീതി കേരളം മാറ്റണമെന്ന് ബംഗാൾ മാതൃക വ്യക്തമാക്കിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സലീം ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്നും
നല്ല വൃത്തിയുള്ള റോഡാണ് കോഴിക്കോടിലേത്. ബംഗാളിലെ തൊഴിലെടുക്കുന്ന ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ ഇഷ്ടപെട്ട സ്ഥലം ഏതെന്ന ചോദ്യത്തിന് കേരളമെന്നാണ് മറുപടിയെന്നും ഇത് മലയാളികൾക്ക് ലഭിച്ച അംഗീകാരമാണെന്നും സലീം കൂട്ടിച്ചേർത്തു.
ചടങ്ങ് കോർപ്പറേഷൻ മേയർ ഡോ .എം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോടിന്റെ സ്നേഹം തിരിച്ചറിഞ്ഞ വ്യക്തിത്വമാണ് ഡോ. പി ബി സലീമെന്ന് മേയർ പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സലിമിന് പൊന്നാട ചാർത്തി.മെമോന്റോ മെയർ ബീന ഫിലിപ്പ് സമ്മാനിച്ചു.
സംഘാടക സമിതി ചെയർമാൻ പി കെ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഡോ. പി പി വേണു ഗോപാൽ പരിചയപ്പെടുത്തി.
കവി പി കെ ഗോപി സലിമിനെ കുറിച്ചെഴുതിയ കവിത ആലപിച്ചു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വരവേൽപ്പ് സിനിമയിൽ എഴുതിയ ഗാനം ആലപിച്ചു. സാമൂതിരി രാജ പ്രതിനിധി ടി ആർ രാമവർമ്മ രാജ , കോഴിക്കോട് മുഖ്യ ആക്ടിംഗ് ഖാസി സഫീർ സഖാഫി, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ,കെ പി സുധീര, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ ,
എം വി റംസി ഇസ്മയിൽ , ആർ ജയന്ത് കുമാർ , മലബാർ ചേംബർ പ്രതിനിധി നയൻ ജെ ഷാ
എന്നിവർ സംസാരിച്ചു.
ഫോട്ടൊ : 1 -
സൗഹൃദ സംഘത്തിന്റെ മെമെന്റോ മേയർ ബീന ഫിലിപ്പ്,സലീമിന് സമ്മാനിക്കുന്നു.
ഫോട്ടോ: 2-- ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ സലീമിനെ പൊന്നാട ചാർത്തുന്നു.