റോഡിൽ സൈഡ് കൊടുക്കാത്തിൽ തർക്കം: കുടുംബത്തെ മർദ്ദിച്ച എസ് ഐ യ്ക്ക് സസ്പൻഷൻ', പ്രതികൾ ഒളിവിൽ.
റോഡിൽ സൈഡ് കൊടുക്കാത്തിൽ തർക്കം: കുടുംബത്തെ മർദ്ദിച്ച എസ് ഐ യ്ക്ക് സസ്പൻഷൻ', പ്രതികൾ ഒളിവിൽ.
Atholi News11 Sep5 min

റോഡിൽ സൈഡ് കൊടുക്കാത്തിൽ തർക്കം: കുടുംബത്തെ മർദ്ദിച്ച എസ് ഐ യ്ക്ക് സസ്പൻഷൻ', പ്രതികൾ ഒളിവിൽ 

 


                                                                

അത്തോളി :വാഹനത്തിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ എസ് ഐ ഉൾപ്പെട്ട സംഘം ക്രൂരമായി മർദിച്ചെന്ന് വീട്ടമ്മയുടെ പരാതിയിൽ നടക്കാവ് ഗ്രെയിഡ് എസ് ഐ വിനോദ് കുമാറിന് സസ്പെൻഷൻ.


അത്തോളി കോളിയോട്ട് താഴം സാദിഖ് നിവാസിൽ അഫ്ന അബ്ദുൽ നാഫിക്കിനാണ് മർദനമേറ്റത്.

കക്കോടി പോലീസ് കേസെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ ക്കെതിരെ നടപടി .


ഇന്നലെ പുലർച്ചെ 12.30 ഓടെ കൊളത്തൂർ റോഡിൽ വെച്ചായിരുന്നു സംഭവം. ഭർത്താവിനും കുട്ടികൾക്കും ഒപ്പം മുക്കത്ത് നിന്നും അത്തോളിയിലേക്ക് മടക്ക യാത്രയിലായിരുന്നു. 

പുറകിൽ കടന്ന് വന്ന കാറിന് സൈഡ് കൊടുത്തില്ലന്നായിരുന്നു തർക്കത്തിന് തുടക്കം. എന്നാൽ റോഡിന് വീതി കുറവായതിനാൽ സൈഡ് കൊടുക്കാൻ സാധിച്ചിരുന്നില്ല. കാറിലുണ്ടായിരുന്നവർ സമീപത്തെ കല്യാണ വീട്ടിലുണ്ടായിരുന്ന എസ് ഐ വിനോദിനെ വിവരം അറിയിച്ചു. ബൈക്കിൽ എത്തിയ എസ് ഐ യും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും അഫ്നയും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞു. തുടർന്ന് വാതിൽ തുറന്നു ഇരുവരെയും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അഫ്ന,

പോലീസ് തുടർ നടപടി നടത്തിയില്ലെങ്കിൽ മേലുദ്യോഗസ്ഥർക്കോ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പരാതി നൽകാനും

നിയമ നടപടികൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് എസ് ഐ യ്ക്ക് സസ്പൻഷൻ നടപടി.

പോലീസ് അടി വയറ്റിൽ ഇടിച്ചതായും വലുത് കൈയ്യിൽ കടിച്ചതായും പരാതിയിൽ പറയുന്നു.

വിനോദും സംഘവും ഒളിവിലാണ് ,ഇവർ മുൻ കൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.


 എസ് ഐ ക്കെതിരെ ഇന്ന് രാവിലെ മുതൽ വകുപ്പ് തലഅന്വേഷണം ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് .ഐ പി സി 354 A വകുപ്പ് പ്രകാരം സ്തീകൾക്ക് നേരെയുള്ള അതിക്രമം എന്ന ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തി നടപടി സ്വീകരിച്ചതെന്ന് ജില്ല പോലീസ് മേധാവി രാജ് പാൽ മീണ പറഞ്ഞു.

Tags:

Recent News