വിവാഹഭ്യർത്ഥന നിരസിച്ചു:വീട്ടമ്മയെ കത്തി കൊണ്ട്  കൊല്ലാൻ ശ്രമിച്ചു ; യുവാവിനെതിരെ വധശ്രമത്തിന് കേസ്
വിവാഹഭ്യർത്ഥന നിരസിച്ചു:വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമിച്ചു ; യുവാവിനെതിരെ വധശ്രമത്തിന് കേസ്
Atholi News15 Nov5 min

വിവാഹഭ്യർത്ഥന നിരസിച്ചു: വീട്ടമ്മയെ കത്തി കൊണ്ട് 

കൊല്ലാൻ ശ്രമിച്ചു ; യുവാവിനെതിരെ വധശ്രമത്തിന് കേസ്




ആവണി എ എസ് 

Breaking News :



അത്തോളി :വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് 

കൊല്ലാൻ ശ്രമിച്ചു, 

അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലിൽ പെട്രോൾ പമ്പിനെ സമീപം വാടക വീട്ടിൽ താമസിക്കുന്ന മഷൂദ് (33)കത്തി വീശി കൊല്ലാൻ ശ്രമിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം.

അത്താണിയിൽ നൂറിൻ പർദ്ദ ഷോപ്പിൽ ജീവനക്കാരിയാണ് വീട്ടമ്മ . ഭർത്താവ് പ്രവാസിയാണ്. 13 ഉം 7 വയസുള്ള രണ്ട് പെൺമക്കളുണ്ട്. മഷൂദ് അത്താണി കൊങ്ങന്നൂർ റോഡ് ജഗ്ഷ്നിൽ മത്സ്യക്കടയിൽ നേരത്തെ ജോലി ചെയ്തിരുന്നു. 

ഒടുവിൽ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ നിരസിച്ചു. കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വീടിന് മുൻപിൽ 

സ്‌കൂട്ടർ നിർത്തി മുന്നോട്ട് നടക്കുമ്പോൾ പുറകിൽ നിന്നും എത്തി കഴുത്തിന് നേരെ മഷൂദ് കത്തി കൊണ്ട് വീശുകയായിരുന്നുവെന്ന് വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ അയൽവാസി അത്തോളി ന്യൂസിനോട് പറഞ്ഞു. കഴുത്തിന് മുറിവേറ്റ യുവതിയെ എം എം സി യിൽ പ്രവേശിപ്പിച്ചു. 

6 സ്റ്റിച്ചുണ്ട്. കഴുത്തിൽ ഷാൾ ഉള്ളതിനാൽ ആഴത്തിൽ മുറിവേൽക്കാതെ രക്ഷപ്പെട്ടു .

അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

രാത്രിയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

യുവതിയുടെ പരാതിയിൽ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.

പ്രതിക്കായി അന്വേഷണം

ഊർജിതമാക്കിയതായി അത്തോളി പോലീസ് അറിയിച്ചു

Recent News