ജില്ലാ സ്കൂൾ കലോത്സവം :
ഹയർ സെക്കന്ററി നാടകം; ഒൻപതാം തവണയും കോക്കല്ലൂർ
ഏറ്റം : അതിജീവനത്തിന്റ രാഷ്ട്രീയം
ആവണി എ എസ്
കോഴിക്കോട്:അതിജീവനത്തിന്റ രാഷ്ട്രീയം പറഞ്ഞ ഏറ്റം മികച്ച നാടകമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്തോടെ നാടകത്തിൽ തുടർച്ചയായ ഒൻപ താം തവണയും കോക്കല്ലൂർ എച്ച്എസ്എസ്‌സിന് ഒന്നാം സ്‌ഥാനം.മൃഗങ്ങളുടെ ആവാസ കേന്ദ്രം മനുഷ്യർ കയ്യടക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടു ന്നവരുടെ പ്രതിഷേധമാണ് ഏറ്റം അവതരിപ്പിച്ചത്.തൃശൂർ സ്വദേശിയായ
നിഖിൽദാസാണ് രചനയും സംവിധാനവും
നിർവഹിച്ചത്.യദുകൃഷ്‌ണ റാം, പ്രാർഥന എസ്.കൃഷ്ണ, സി.റിയോന, ആർ. രുദാജിത്ത്, എൽ.എസ്. സുമന,
അശ്വിനി എ എസ് , വി.എസ്. അനുദേവ്, പിഎസ്.ശിവേന്ദു,
നിയ രഞ്ജിത്ത്, പി.വി. അനുനന്ദ് രാജ് എന്നിവരാണ് അഭിനേതാക്കൾ.'കുമരു' എന്ന നാടകത്തിലൂടെ കോക്കല്ലൂർ എച്ച്എസ്എസ് കഴി ഞ്ഞ തവണ സംസ്‌ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഏറ്റത്തിലെ മാരിയെന്ന കഥാപാത്രം അവതരിപ്പിച്ച യദു കൃഷ്ണ റാമാണ് മികച്ച നടൻ. കഴിഞ്ഞ തവണ 'കുമരു'വിലെ കുമരുവിനെ അവതരിപ്പിച്ച യദു കൃഷ്‌ണ സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിക്കിലോട് സ്വദേശി ശ്രീശിവത്തിൽ അദ്ധ്യാപകൻ രാമചന്ദ്രന്റെയും ഹിമയുടെയും മകനാണ്.
കുഞ്ഞുചേട്ടന്റെ കുഞ്ഞ് , പുലി പറഞ്ഞ കഥ, തേൻ, ഓട്ട,കാക്കുകളി ,സിംഗപ്പൂർ, കലാസമിതി, കുമരു എന്നീ നാടകങ്ങക്കാണ് കോക്കല്ലൂർ സ്കൂൾ നേട്ടം കൈവരിച്ചത്.
കലോത്സവം നാലാം ദിനം പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ഈ സർക്കാർ വിദ്യാലയം
ഇത്തവണ 250 ലേറെ മത്സരാർഥികളുമായാണ് ജില്ലയിൽ എത്തിയത്.രക്ഷിതാക്കൾ,പി ടി എ ഭാരവാഹികൾ , അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹകരമാണ് ഈ നേട്ടത്തിന് പിന്നിലെന്ന്
സ്കൂൾ അധികൃതർ പറഞ്ഞു.
ബിഇഎം എച്ച്എസ്എസിന്റെ ഫൈറ്റർ എന്ന നാടകത്തിലെ ചി ന്നയെ അവതരിപ്പിച്ച അക്ഷയ കൃഷ്ണയാണ് മികച്ച നടി. കക്കോടി കമലക്കുന്ന് ചാലിൽ മേക്കപ്പ് ആർടിസ്‌റ്റ് ഷനോജിന്റെ യും ഡാൻസ് അധ്യാപിക സ്മിത യുടെയും മകളാണ്.