ഉള്ളിയേരിയിലെ ഉപതിരഞ്ഞെടുപ്പ്:
യു .ഡി .എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി
ഉള്ളിയേരി :ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നടക്കുന്ന
ഉപതിരഞ്ഞെടുപ്പിൽ
യു .ഡി .എഫ് സ്ഥാനാർത്ഥി റംല ഗഫൂർ നോമിനേഷൻ നൽകി.തിരഞ്ഞെടുപ്പ് വരണാധിയായ കൊയിലാണ്ടി തഹസീൽദാർ ഷിബുവിന് പത്രിക സമർപ്പിച്ചു.സൂഷ്മ പരിശോധന നാളെ വെള്ളിയാഴ്ച നടക്കും.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ ടി.ഗണേഷ് ബാബു, ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ.സുരേഷ്, എടാടത്ത്
രാഘവൻ,
യു.ഡി.എഫ് കൺവീനർ കൃഷ്ണൻ കൂവിൽ,
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് ട്രഷറർ നജീബ് കക്കഞ്ചേരി, മുസ്ലിം ലീഗ് പഞ്ചായത്ത് നിർവാഹക സമിതി അംഗം
ബഷീർ നൊരവന,
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ലബീബ് മാമ്പൊയിൽ,ദലിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ ചിറക്കപ്പറമ്പത്ത്,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷമീൻ പുളിക്കൂൽ,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ സതീഷ് കന്നൂർ,ശ്രീധരൻ പാലയാട്ട്,രാജൻ നന്താത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി ഇബ്രാഹിം പീറ്റക്കണ്ടി
,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിർവാഹകസമിതി അംഗങ്ങളായ പ്രദീപ്കുമാർ.പി,ഹേമലത.എൻ.പി,കുഞ്ഞിരായൻകുട്ടി തെക്കു വീട്ടിൽ ,ബിന്ദു കോറോത്ത്, അബ്ദുള്ളക്കുട്ടി,
ലിനീഷ് പൂക്കോടൻ ചാലിൽ,എ.കെ.ഉണ്ണി,ഇ.കെ.മാധവൻ, നാസ് മാമ്പൊയിൽ ,സരള നായർ, ഷീബ മനോജ് , ശാന്തി വർഗീസ് ,മൂന്നാം വാർഡ് യു. ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രജീഷ് ആയിരോളി,ജസീൽ ആയിരോളി മീത്തൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത നമ്പൂതിരി,ഷൈനി പട്ടാങ്കോട്ട്,ഗീത പുളിയാറയിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തി.
വൻ ജനാവലിയോടെയാണ് സ്ഥാനാർഥി പത്രിക സമർപ്പിക്കാൻ എത്തിയത്