പ്രേം നസീർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
മത നിരപേക്ഷതയുടെ പ്രോജ്വല മുഖമായിരുന്നു
പ്രേം നസീറിന്റെതെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് :മത നിരപേക്ഷതയുടെ
പ്രോജ്വല മുഖമായിരുന്നു
പ്രേം നസീറിന്റെതെന്ന് മുൻ കേന്ദ്ര മന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രൻ .
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി .
മാനവികതക്കൊപ്പം
എല്ലാ മത വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് കൊണ്ട് മുന്നോട്ടു കൊണ്ട് പോകാൻ സാധിച്ച നസീറിന്റെ രാഷ്ട്രീയം
ജനാധിപത്യം ഉയർത്തിപ്പിടിക്കും വിധമായിരുന്നുവെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.
കാൽപ്പനിക നായകനായി ബന്ധനസ്ഥനാക്കില്ലായിരുന്നുവെങ്കിൽ നസീർ ഇന്ത്യ കണ്ട ഏറ്റവും വലിയ നടനായി മാറുമായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ
ചലച്ചിത്ര തിരക്കഥാകൃത്ത് പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു.
വിവിധ വിഭാഗങ്ങളിലായി ചലച്ചിത്ര സംവിധായകരായ വി.എം.വിനു,
അനീഷ് ഉപാസന, നിർമ്മാതാക്കളായ
ഷെർഗ, ഷെഗ്ന, എ.വി.അനൂപ്, കെ.ജി.ബാബുരാജൻ, നടൻ ഷാനവാസ് ഷാനു,
മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ മാസിക,
അജീഷ് അത്തോളി,
ഋതികേശ്, സജി തറയിൽ, രാഹുൽ മക്കട,
കെ.പി.മാത്യു,
ശശികല പണിക്കർ, ഹസ്സൻകോയ നല്ലളം, ഗഫൂർ പൊക്കുന്ന്,
ബാവാ കൂട്ടായി,
സുശീല പപ്പൻ,
മനോജ് കുമാർ ,
ഐശ്വര്യ,
പ്രത്യാശ്കുമാർ,
ഹനീഫ ചെലപ്രം,
അജിത ആനന്ദ്,
എലൈൻ, എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
സംവിധായകൻ
സമദ് മങ്കട,
റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു,
ഫസൽ പറമ്പാടൻ,
ഗിരീഷ് പെരുവയൽ എന്നിവർ സംസാരിച്ചു.