ആദരവിൽ നന്മ: മേയറുടെ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തു
കോഴിക്കോട്: ആൾ ഇന്ത്യ മേയർ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ ആദരിക്കാനായി കോഴിക്കോട് ആതിഥേയ സംഘം സ്വരൂപിച്ച തുകയിൽ നിന്നും ബാക്കി വന്ന സംഖ്യ മേയറുടെ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.
മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ ഹൻസ ജയന്ത് മേയർ ബീന ഫിലിപ്പിന് ചെക്ക് കൈമാറി. ആർ. ജയന്ത് കുമാർ, അജീഷ് അത്തോളി,കെ. വി ഇഷാക്ക്, എൻ. സി അബ്ദുല്ലക്കോയ, റംസി ഇസ്മായിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ :മുൻ കൗൺസിലർ ഹൻസ ജയന്ത്, മേയർ ബീന ഫിലിപ്പിന് ചെക്ക് കൈമാറുന്നു.
സമീപം ആർ ജയന്ത് കുമാർ