
കോക്കല്ലൂർ ഗവ. സ്കൂളിൽ കാഴ്ച വിസ്മയം :ക്യൂണിഫോം ഫലകങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി
ബാലുശ്ശേരി :കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ക്യൂണിഫോം ഫലകങ്ങളുടെ പ്രദർശനം വിദ്യാലയത്തിൽ ഒരുക്കി. പ്രിൻസിപ്പൽ എൻ.എം നിഷ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ചരിത്ര അധ്യാപകൻ അഭിലാഷ് പുത്തഞ്ചേരിയാണ് ഇതിനാവശ്യമായ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിയത്. തദ്ദേശീയമായി ലഭിക്കുന്ന പശിമയുള്ള മണ്ണ് ഉപയോഗിച്ചാണ് ഈ ഫലകങ്ങൾ നിർമ്മിച്ചത്. നിർമ്മാണത്തിനായി ഏകദേശം രണ്ടാഴ്ച്ചയോളം എടുത്തിട്ടുണ്ട്.
പ്രാചീന ലിപി വിജ്ഞാനത്തെ കുറിച്ചുള്ള അറിവുകൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇത്തരത്തിലുള്ള പ്രദർശനം സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി അച്ചിയത്ത്, സ്റ്റാഫ് സെക്രട്ടറി നദീം നൗഷാദ്, മലയാളം അധ്യാപിക കെ.ജി.രജി, ഇക്കണോമിക്സ് അധ്യാപകൻ പ്രകാശൻ മാടത്തിൽ, സോഷ്യോളജി അധ്യാപകൻ പി.കെ.വിപിൻ എന്നിവരും ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളും പങ്കെടുത്തു.