കൊടശ്ശേരി ഓവുപാലത്തിലെ കുഴി യാത്രക്കാർക്ക് അപകടക്കെണികാവുന്നു
കൊടശ്ശേരി: സംസ്ഥാന പാതയിൽ ഓവുപാലത്തിലെ കുഴി യാത്രക്കാർക്ക് അപകടക്കെണികാവുന്നു. കൊടശ്ശേരി അങ്ങാടിയോട് ചേർന്ന് ആലയാട്ട് താഴെയാണ് റോഡിലെ ഓവുപാലത്തിൻ്റെ സ്ലാബ് തകർന്ന് വലിയ കുഴി പ്രത്യക്ഷപ്പെട്ടത്. പഴക്കം ചെന്ന ഓവു പാലമാണിത്. ഇത് മാറ്റി പണിതെങ്കിലേ റോഡ് സുരക്ഷിതമാവുകയുള്ളൂ. ഇന്ന് രാവിലെ കുഴി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അവിടെ ഒരു വാഴ നട്ട് യാത്രക്കാർക്ക് അപായ സൂചന നൽകിയിട്ടുണ്ട്. രാത്രി കാലത്ത് ശ്രദ്ധിക്കാതെ യാത്രക്കാർ കുഴിയിൽ ചാടാൻ സാധ്യത ഏറെയാണ്.അധികൃതരുടെ ശ്രദ്ധപതിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.