അത്തോളിയിൽ നാലുപേരെ കടിച്ച കുറുക്കന് പേ ഉള്ളതായി തെളിഞ്ഞു ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അത്തോളി ന്യൂസി ന് ലഭിച്ചു. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
നാളെ (ബുധൻ) നാട്ടുകാർക്കായിയോഗം ചേരും
സ്വന്തം ലേഖകൻ
Breaking News
അത്തോളി:മൊടക്കല്ലൂരില്‍ 4 പേരെ കടിച്ച കുറുക്കന് പേയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അത്തോളി ന്യൂസിന് ലഭിച്ചു.
പൂക്കോട് വെറ്റിനറി കോളജിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചതായി അത്തോളി എച്ച് ഐ. എസ്.എസ് രതീഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.
കുറുക്കനുമായി നേരിട്ട് സ്പർശനമുണ്ടായ ആളുകളോട് മാത്രം പേവിഷത്തിനെതിരെയുള്ള വാക്സിൻ എടുക്കാൻ അറിയിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങളിലെ ആശങ്ക അകറ്റുന്നതിനായി നാളെ (ബുധൻ) രാവിലെ 11മണിക്ക് കുമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ നാട്ടുകാർക്കായി യോഗം ചേരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അറിയിച്ചു. അതേസമയം കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേരും ആശുപത്രി വിട്ടു. കടിയേറ്റ നാലുപേരും നേരത്തെ തന്നെ പേ വിഷത്തിനെതിരെയുള്ള വാക്സിൻ എടുത്തിട്ടുണ്ട്. ചിറപ്പുറത്ത് ശ്രീധരൻ നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി കെ. റിജേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം എം സരിത, ഹെൽത്ത് ഇൻസ്പെക്ടർ കെ കെ രതീഷ്, ആശാവർക്കർമാർ എന്നിവർ വീടുകൾ സന്ദർശിച്ചു.
കുറുക്കൻ്റെ കടിയറ്റ പശുവിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി വീട് സന്ദർശിച്ച വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ ഹിബ ബഷീർ പറഞ്ഞു.
ചികിത്സയിലുള്ളവരെ വീഡിയോ കോളിൽ ബന്ധപെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു