ക്വിറ്റ് ഇന്ത്യാ ദിനാചാരണവും സ്വാഗതസംഘം രൂപീകരണവും നടത്തി
കോഴിക്കോട് : ശിഹാബ് തങ്ങൾ വനിതാ സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചാരണവും സംഘടനയുടെ 13-ാം വാർഷിക കൺവൻഷൻ സ്വാഗതസംഘ രൂപീകരണവും നടത്തി.
സെപ്റ്റംബർ രണ്ടാം വാരത്തിൽ കൺവെൻഷൻ കോഴിക്കോട് ടൗൺ ഹാളിൽ നടത്തുന്നതിന് വേണ്ടി 51 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.യോഗം രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരിഎ. കെ. ജാബിർ കക്കോടി, ഡോ. സാബിറ,റിജ കക്കോടി,നസീം കൊടിയത്തൂർ,
സക്കീർ കക്കോടി, അഡ്വ. റിസാൻ,താഹിറ മാത്തറ, ഫൗസിയ നല്ലളം സംസാരിച്ചു.